loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

News

ശ്രീനാരായണ സാംസ്കാരിക സമിതി വീണ്ടും ഗുരുപൂജ ഉത്പന്നങ്ങൾ എത്തിച്ചു.

ശ്രീനാരായണ സാംസ്കാരിക സമിതി വീണ്ടും ഗുരുപൂജ ഉത്പന്നങ്ങൾ എത്തിച്ചു.

ശിവഗിരി: മഹാതീർത്ഥാനത്തിൻ്റെ അന്നദാനത്തിനായി ശിവഗിരിയിൽ ശ്രീ നാരായണ സാംസ്കാരിക സമിതി രണ്ടാം തവണയായി ഗുരുപൂജ ഉത്പന്നങ്ങൾ എത്തിച്ചു. മാവേലിക്കര, കായംകുളം , ചെങ്ങന്നൂർ, മേഖലകളിൽ നിന്നും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഭ്യമാക്കിയ കാർഷിക വിളകളും പലവ്യജ്ഞനങ്ങളുമാണ് ഇന്നലെ എത്തിച്ചത്. ഗുരുപൂജാ മന്ദിരത്തിന് സമീപം ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,സ്വാമി അംബികാനന്ദ,എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.സമിതി ഭാരവാഹികളായ ഗംഗ സനൽ, പ്രൊഫ. പി. പത്മകുമാർ,പ്രൊഫ. സുകുമാര ബാബു,പള്ളിയമ്പലം ശ്രീകുമാർ,ധനപാലൻ തുടങ്ങിയവർ നൽകുകയാണ് ഉൽപ്പന്നങ്ങൾ എത്തിച്ചത്.പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 ൽ പരം പേർ ഇന്ന് ശിവഗിരിയിൽ എത്തും.ഉല്പന്ന സമർപ്പണവും ഉണ്ടായിരിക്കും എന്നും ശിവഗിരിയിലെ വിശേഷാൽ വേളകളിൽ ഒക്കെയും ഉൽപ്പന്നങ്ങൾ എത്തിക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് രതീഷ് ജയ ബാബു അറിയിച്ചു. ഇന്ന് ചങ്ങനാശ്ശേരി കുന്നന്താനത്ത് നിന്നും ഗിരീശൻ, ബാബു,ബിനു എന്നിവരുടെ നേതൃത്വത്തിലും ഉത്പന്നങ്ങൾ ലഭ്യമാക്കും.