loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

News

സച്ചിദാനന്ദ സ്വാമിക്ക് ഡോക്ടറേറ്റ്

സച്ചിദാനന്ദ സ്വാമിക്ക് ഡോക്ടറേറ്റ്

സച്ചിദാനന്ദ സ്വാമിക്ക് ഡോക്ടറേറ്റ്

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമിക്ക് ഡോക്ടറേറ്റ്. ഭോപ്പാലിലെ എൽ എൻ സി റ്റി യൂണിവേഴ്സിറ്റിയാണ് ഡോക്ട്രേറ്റ് നൽകിയത്. അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ശ്രീനാരായണ ഗുരുദേവദർശന പ്രചരണ രംഗത്ത് നിലകൊണ്ടു വരുന്ന സ്വാമി ഇതിനകം 70 പരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഗുരുദേവന്റെ നേർ ശിഷ്യ പരമ്പരയെ ഗുരുദേവ ഭക്തർക്ക് ഏറെ അറിയുന്നതിന് ഈ പുസ്തകങ്ങൾ വളരെ സഹായിച്ചു വരുന്നു. ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും എന്ന പേരിൽ സ്വാമി തുടക്കം കുറിച്ച ധർമ്മ പ്രചരണം ഇതിനകം 500 ഓളം വേദികൾ പിന്നിട്ടു. കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും നിരവധി വിദേശരാജ്യങ്ങളിലും ധ്യാന പരിപാടികൾ സംഘടിപ്പിക്കാൻ ആയതിലൂടെ ലക്ഷക്കണക്കിന് ആളുകൾ ഗുരുദേവനേയും ഗുരുദേവദർശനത്തെയും സന്ദേശങ്ങളെയും ഏറെ അറിയുവാനും നിത്യ ആരാധന സമ്പ്രദായത്തിലേക്ക് കടന്നു വരാനും അജ്ഞതയിൽ ആണ്ടു കിടന്ന വലിയൊരുജനവിഭാഗം സാധാരണക്കാരിലേക്ക് ഗുരുദേവ ചരിതവും, കൃതികളും, ഗുരുദേവ ശിഷ്യരേയും അറിയിക്കുന്നതിനും പഠിപ്പിക്കുന്നതിനും ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം പരിപാടി ഏറെ ഉപകരിച്ചു. ശ്രീനാരായണ സമൂഹത്തിന് ആഗോളതലത്തിൽ പുത്തൻ ഉണർവ് ലഭ്യമാക്കാൻ സാധ്യമായി.ഗുരുദേവനും ശിവഗിരി മഠവുമായിബന്ധപ്പെട്ടു വന്നുചേർന്ന എല്ലാവിധ പ്രധാന സംഭവങ്ങളുടെയും മുഖ്യ സംഘാടകനായി നിലകൊള്ളുന്ന വഴി ഓരോ വിശേഷാൽ പരിപാടികളും വൻ വിജയകരമായി തീർന്നു. സമീപകാലത്തെ വൈക്കം സത്യാഗ്രഹ ശതാബ്ദി ,ആലുവ സർവ്വമത സമ്മേളന ശതാബ്ദി ,ഗുരുദേവ ഗാന്ധി സമാഗമ ശതാബ്ദി എന്നീ വേളകൾ ഒക്കെയും വിദേശരാജ്യങ്ങളിൽ പോലും വൻ സ്വീകാര്യത നേടിയെടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് നിറവേറ്റുകയുണ്ടായി. ശിവഗിരിയിൽ ആഗോള പ്രവാസി സംഗമം, വത്തിക്കാൻ ലോകമത പാർലമെൻറ്, ഇംഗ്ലണ്ട് , ഗൾഫ് രാജ്യങ്ങൾ, ഓസ്ട്രേലിയ,ഡൽഹി,കോയ മ്പത്തൂർ, മംഗലാപുരം,എന്നിവ ടങ്ങളിലൊക്കെ നിരവധിപ്രമുഖ വ്യക്തിത്വങ്ങളെയും പങ്കെടുപ്പിച്ചു സംഘടിപ്പിച്ചും മംഗലാപുരത്ത് കർണ്ണാടക ഗവർമെൻ്റിൻ്റെ സഹായത്തോടുകൂടി പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് മഹാസമ്മേളനങ്ങൾ സച്ചിദാനന്ദ സ്വാമിയുടെ സംഘാടക പാടവം ഉയർത്തിക്കാട്ടി. നാലുവർഷമായി മഠം അധ്യക്ഷസ്ഥാനം അലങ്കരിച്ചു വരുന്ന സ്വാമി നേരത്തെ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗമായും മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ സെക്രട്ടറിയായും സേവനം കാഴ്ച വച്ചിട്ടുണ്ട്. ചാലക്കുടി ഗായത്രി ആശ്രമം, പേരാമ്പ്ര ഗുരു ചൈതന്യ മഠം എന്നിവയുടെ പ്രസിഡണ്ടുമാണ് സ്വാമി.

വിമാനസമയ മാറ്റം സംഭവിച്ചതിനെ തുടർന്ന് ഭോപ്പാലിലെത്തി ഡോക്ടറേറ്റ് സ്വീകരിക്കുവാൻ കഴിയാതെ വന്നതിനെ തുടർന്ന് യാത്ര മാറ്റി വയ്ക്കേണ്ടി വന്നു.യൂണിവേഴ്സിറ്റി ചാൻസിലർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ശിവഗിരിയിലെത്തി ഡോക്ടറേറ്റ് സമർപ്പിച്ചു.