loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

News

പരിസ്ഥിതി ദിനാചരണം: ശിവഗിരി മഠത്തിൽ വൃക്ഷത്തൈ നട്ടു

പരിസ്ഥിതി ദിനാചരണം: ശിവഗിരി മഠത്തിൽ വൃക്ഷത്തൈ നട്ടു

പരിസ്ഥിതി ദിനാചരണം: ശിവഗിരി മഠത്തിൽ വൃക്ഷത്തൈ നട്ടു

 

 

വർക്കല: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിൽ വൃക്ഷത്തൈ നട്ടു. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ മഹാസമാധി പരിസരത്ത് ഗുരുധർമ്മ പ്രചരണ സഭ യുവജനസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമികൾ, ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ, സ്വാമി തീർത്ഥ ഗുരുകുലം എന്നിവർ ചേർന്നാണ് പനിനീർച്ചാമ്പയുടെ തൈ നട്ടത്.

പരിപാടിയുടെ ഭാഗമായി നൂറോളം വൃക്ഷത്തൈകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. യുവജനസഭ കൺവീനർ അഡ്വ. സുബിത്ത് എസ്. ദാസ്, അജയൻ കരുനാഗപ്പള്ളി, വൃക്ഷവൈദ്യൻ കെ. ബിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.